ഈ തീരത്ത് തനിച്ചിരിക്കുമ്പോള്‍
മൌനം ഒരു നേര്‍ത്ത സംഗീതം പോലെ
എന്നില്‍ പടരുകയാണ്.
മനസ്സ് ശാന്തമായി എവിടേയ്ക്കോ
ഒഴുകിയൊഴുകിപ്പോകുന്നത് ഞാനറിയുന്നു.
ഇപ്പോള്‍ എനിക്കു ചുറ്റും സ്നേഹം മാത്രമേയുള്ളൂ.
മറ്റൊന്നിനെക്കുറിച്ചും ഓര്‍ക്കാന്‍ എനിക്കിഷ്ടമില്ല.
നഷ്ടവസന്തങ്ങളും നിറം മങ്ങിയ സ്വപ്നങ്ങളും
ഇപ്പോള്‍ എനിക്കന്യമാണ്.
ഈ സുഖമുള്ള ആലസ്യത്തില്‍
ഞാനൊന്നു മയങ്ങട്ടെ?

Comments

അലി said…
സ്നേഹതീരത്ത് തനിച്ചിരിക്കേണ്ട..
കമന്റുകളുമായി കുറെപ്പേര്‍ പിന്നാലെ വരുന്നുണ്ട്..

ഈ സുഖമുള്ള ആലസ്യത്തില്‍
ഞാനൊന്നു മയങ്ങട്ടെ?

പറ്റുമെന്നു തോന്നുന്നില്ല.
കലപിലകൂട്ടലുമായി ഞങ്ങളെത്തുകയാണ്.
ഇനിയുമെഴുതുക
നന്‍‌മകള്‍ നേരുന്നു.
ദാസ്‌ said…
സ്നേഹതീരത്ത്‌ തനിച്ചിരിക്കേണ്ട. ഓ. എന്‍. വി യുടെ രണ്ടു വരികള്‍. "പിന്നിലെ പാത ചോദിപ്പൂ മറക്കുമോ, മുന്നിലെ പാത വിളിപ്പൂ സമസ്തവുമന്യമായ്‌ തീരും, മറക്കുക പോരിക" സുഖമുള്ള ആലസ്യത്തില്‍ എത്ര നേരം വേണമെങ്കിലും ഉറങ്ങിക്കൊള്ളു. സ്വാഗതം.
അലി : കലപിലകൂട്ടലുമായി ഒരു ചങ്ങാതിക്കൂട്ടം എന്നെത്തേടി വരുന്നു ! വിശ്വസിക്കാന്‍ കഴിയുന്നില്ല ! സ്വാഗതം..
ദാസ് : ഓ.എന്‍.വി. യുദെ മനോഹരമായ വരികള്‍ പാടിത്തന്നതിനു നന്ദി. ഈ തീരത്തേയ്ക്ക് സ്വാഗതം.
സുഖമുള്ള ആലസ്യത്തില്‍
മയക്കം.. വര്‍ണ ചിറകുകളുള്ള സ്വപ്‌നങ്ങള്‍ തരട്ടെ

Popular posts from this blog

ഭയം

മുഖങ്ങള്‍ തേടുന്ന ഒരാള്‍

പാബ്ലോ നെരൂദയുടെ ഒരു പ്രണയഗീതം