Posts

Showing posts from July, 2010

ഭയം

ഇരുട്ടിന്റെ കട്ടി കൂടാന്‍ കാത്തിരുന്നു. നാലും കൂടിയ കവലയില്‍ നിന്നും ആളുകള്‍ പിരിഞ്ഞു തുടങ്ങി. ആരുടേയും നോട്ടം പെടാതെ മുറുക്കാന്‍ കടയിലും, വായനശാലയുടെ തിണ്ണയിലുമൊക്കെയായി തങ്ങി നിന്നു. ചായക്കട പൂട്ടി വാതിക്കല്‍ തൂക്കിയിട്ട പെട്രോമാക്‍സ് അണയ്ക്കാന്‍ തുടങ്ങുമ്പോള്‍ വറുതു മാപ്ല ചോദിച്ചു, “ നിയ്യെന്താ നിന്ന് പര്ങ്ങണത്? വീട്ടീപ്പോണില്ലേ?...” “ഉം. പോകേണ്..” തൊണ്ട വരണ്ടു. കള്ളം പറയാന്‍ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. “എന്നാ വാ..” വറുതുമാപ്ല ടൊര്‍‌ച്ചു തെളിച്ച് മുമ്പേ നടന്നു. വരുന്നില്ലയെന്നു പറയാനുള്ള ധൈര്യം വന്നില്ല. പതിയെ പിന്നാലെ നടന്നു. വറുതുമാപ്ല എന്തൊക്കെയോ ചോദിച്ചു. മുക്കിയും മൂളിയും എന്തൊക്കെയോ പറഞ്ഞൊപ്പിച്ചു. വരമ്പത്തേക്ക് കയറിയപ്പോള്‍ നടത്തം മെല്ലെയാക്കി. വറുതുമാപ്ലയുടെ ശബ്ദം അകന്നകന്നു പോയി. ടോര്‍‌ച്ചിന്റെ വെട്ടവും ഒരു പൊട്ടുപോലെയായി, മെല്ലെ കണ്ണില്‍ നിന്നും മറഞ്ഞു. പിന്നെ തിരിഞ്ഞ് ഒരൊറ്റ ഓട്ടമായിരുന്നു. ഇടവഴി കടന്ന്, കൊയ്ത്തു കഴിഞ്ഞ പാടം കടന്ന്, കൈതക്കാടിനിടയിലൂടെയുള്ള കുറുക്കു വഴി കടന്ന് സേവ്യറുമാഷിന്റെ വീട്ടിനു പിന്നിലെത്തുമ്പോള്‍ ആകാശത്ത് ഒരൊറ്റ നക്ഷത്രം പോലുമില്ല.കറുത്ത