ആലീസുകുട്ടിയുടെ കരച്ചില്‍
“ആലീസുകുട്ടീ.. ഞാനീ മതിലേല്‍ക്കൂടി നടക്കാന്‍ പോകുവാ..നീയും കേറിക്കോ..” “അയ്യോ, ചേട്ടായീ ...അതിനെനിക്ക് കാലെത്തണില്ലല്ലോ..” “നീയാ പേരക്കൊമ്പേല്‍ പിടിച്ചങ്ങ് കേറ് .. അല്ലെങ്കില്‍ത്തന്നെ നിന്നെയൊക്കെ എന്തിനു കൊള്ളാം..!” പത്തു വയസ്സുകാരനായ ചേട്ടായിയുടെ കമന്റ് എട്ടുവയസ്സുകാരിയായ ആലീസുകുട്ടിയുടെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തി. പേരക്കൊമ്പില്‍ പിടിച്ചുതൂങ്ങി, ആലീസുകുട്ടി ഒരു കണക്കിന് മതിലിനു മുകളില്‍ വലിഞ്ഞു കയറി. മുട്ടുകാലിലെ നീറ്റല്‍ ഒട്ടും വകവയ്ക്കാതെ, മതിലിനു മുകളില്‍ ഞെളിഞ്ഞു നിന്ന് വിജയശ്രീലാളിതയായി വിളിച്ചു പറഞ്ഞു, “ചേട്ടായീ, ദാ നോക്ക്.. ഞാന്‍ കേറി..!“ “ഇനീപ്പോ, നീയെങ്ങനാ ഇറങ്ങുന്നെ..?“ അഭിനന്ദനം പ്രതീക്ഷിച്ചു നിന്ന ആലീസുകുട്ടിയുടെ സപ്തനാഡികളും തളര്‍ന്നു പോയി. ആലീസുകുട്ടി താഴേയ്ക്കു നോക്കി. കേറുമ്പോള്‍ ഇത്രയും പൊക്കം മതിലിനുണ്ടായിരുന്നോ?! പേരക്കൊമ്പു വഴിയാണെങ്കില്‍പ്പോലും താഴേയ്ക്കിറങ്ങാനുള്ള ധൈര്യം ചോര്‍ന്നുപോയിരിക്കുന്നു. മതിലിനു മുകളില്‍ ഒരെ ഒരു നില്‍പ്പ് നിന്നു, മുഖം വീര്‍പ്പിച്ച്. ചേട്ടായി ധൈര്യം പകര്‍ന്നു. “ നീ ഒരു കാര്യം ചെയ്യ്.. ഇങ്ങോട്ടു നടന്നു വാ.. വീഴല്ലേ,ട്ടോ.. ഞാനങ്ങോട്ടു ക...