വെളിച്ചം തേടുന്ന വേരുകൾ

കറുത്ത മണ്ണിലെ,
ഇരുട്ടിൽ കുരുങ്ങിയ വേരുകൾ
കെട്ടുപിണഞ്ഞവർ,
മത്സരിച്ചു മത്സരിച്ച്
ഒടുവിൽ കയ്യെത്തിപ്പിടിക്കുന്നത്
ഒരു തുള്ളി ദാഹജലം.
എങ്കിലും, തളിരിലകൾ കിളിർക്കുന്നത്
പൂക്കൾ വിരിയുന്നത്
അങ്ങകലെയാണ്.

പകലെരിഞ്ഞു തീരുവോളം
യന്ത്രം കണക്കെ തിരിഞ്ഞു തളർന്ന്
പിന്നൊരു വേഷപ്പകർച്ചയിൽ
കൂട്ടരൊത്ത് ഒച്ചവച്ചുറക്കെച്ചിരിച്ച്,
ഒടുവിൽ, രാവിന്റെ മടിയിൽ മുഖം പൂഴ്ത്തി,
നൊമ്പരങ്ങൾ പുതച്ചുറങ്ങുന്നവർ.

എവിടേയ്ക്കോ നീളുമീ പാത-
യവരെയും വഹിച്ചതിചടുലമായ്
മുന്നോട്ടു കുതിയ്ക്കുമ്പോൾ
ചുറ്റുമുയരുമാരവങ്ങളിൽ
കാഴ്ച മറയ്ക്കും ധൂളിപടലങ്ങളിൽപ്പെട്ടുഴറി
പിന്നെയുമെത്രയോ, മുഖങ്ങൾ !

അവരിൽ ഞാനുണ്ട്. ഒരുപക്ഷെ, നിങ്ങളും.

എങ്കിലും ഒരുനാൾ,
ഒരു വേനൽ മഴയിൽ
കറുത്ത മേഘങ്ങൾക്കിടയിലൂടെ,
ആർക്കും തടുക്കാനാവാത്ത
സ്നേഹത്തിന്റെ വെളിച്ചം
അവരിലേയ്ക്കൊഴുകിയെത്തും
വേരുകളിൽ മുളപൊട്ടും,
തളിരിലകൾ പിറക്കും.


ആ വേനൽ മഴയുടെ കുളിരു പുതച്ച്

അവർ പിന്നെയും മയങ്ങും, ഒരുനാൾ
സ്വപ്നതാഴ്വരകൾ കടന്ന്,
കടലേഴും കടന്ന്,
ചെമ്പകം പൂക്കുന്ന നാട്ടിലെത്താൻ.

അവരിൽ നിങ്ങളുണ്ടാവും. ഞാനും?



Comments

നന്നായിട്ടുണ്ട്
പ്രിയ കവയിത്രീ..
ധൂളിപടലങ്ങളില്‍ നിങ്ങളുണ്ട്,
മറ്റു പരിചിതമുഖങ്ങളുമുണ്ടെത്രയോ
പേരുണ്ടതിലുമപരിചിതരിലീ ഞാനുമുണ്ട്
പക്ഷെ,ചെമ്പകം!അതിനു നിറം പോയി,
അതു പൂത്തുലഞ്ഞ നാട്ടിലിപ്പോള്‍
ഒരേയൊരു നിറം ”ഇരുണ്ട ചോപ്പ്”
അവിടെ നിങ്ങളില്ല,ഞാനില്ല!വൈവിധ്യമൊട്ടുമില്ല!
ഒറ്റ വര്‍ണത്തിനില്ല “ജീവനും”.
നല്ല കവിത.
"ആ വേനൽ മഴയുടെ കുളിരു പുതച്ച്
അവർ പിന്നെയും മയങ്ങും, ഒരുനാൾ
സ്വപ്നതാഴ്വരകൾ കടന്ന്,
കടലേഴും കടന്ന്,
ചെമ്പകം പൂക്കുന്ന നാട്ടിലെത്താൻ"
കാത്തിരിക്കാന്‍ ഒരു വേനല്‍ മഴ .. അതിനൊപ്പം എത്തിയേക്കാവുന്ന സ്നേഹവും.. കാത്തിരിപ്പ്‌ തന്നെ ആണ് ജീവിതം..നാളത്തെ സുര്യോദയം എനിക്ക് വേണ്ടിയെന്നു ഓരോരുത്തരും കരുതുന്നതും അത് കൊണ്ട് തന്നെയല്ലേ.. നല്ല വരികള്‍ ...
വരികളില്‍ ചെമ്പകഗന്ധം നിറഞ്ഞു നില്‍ക്കുന്നു..

നല്ല ഒഴുക്കുണ്ട്, ആശയവും..

ആശംസകള്‍
ആ വേനൽ മഴയുടെ കുളിരു പുതച്ച്
അവർ പിന്നെയും മയങ്ങും, ഒരുനാൾ
സ്വപ്നതാഴ്വരകൾ കടന്ന്,
കടലേഴും കടന്ന്,
ചെമ്പകം പൂക്കുന്ന നാട്ടിലെത്താൻ.

അവരിൽ നിങ്ങളുണ്ടാവും. ഞാനും

അപ്പോൾ വഴിയിൽ ഒരു കൂട്ടുണ്ട്‌..ഒറ്റക്കാവില്ലാ...

നല്ല വരികൾ...ആശംസകൾ
"എങ്കിലും ഒരുനാൾ,
ഒരു വേനൽ മഴയിൽ
കറുത്ത മേഘങ്ങൾക്കിടയിലൂടെ,
ആർക്കും തടുക്കാനാവാത്ത
സ്നേഹത്തിന്റെ വെളിച്ചം
അവരിലേയ്ക്കൊഴുകിയെത്തും
വേരുകളിൽ മുളപൊട്ടും,
തളിരിലകൾ പിറക്കും. "

പ്രതീക്ഷകളിലാണല്ലോ ജീവിതത്തിന്റെ നിലനില്പ്പ് തന്നെ.കാത്തിരിക്കാം.....

നല്ല കവിത.
Sabu Kottotty said…
നല്ലത്...
steephen george said…
pratheekshayude varikal ...
ചെമ്പകം പൂക്കുന്ന നാട്ടിലെത്താൻ"
കാത്തിരിക്കാന്‍ ഒരു വേനല്‍ മഴ .. അതിനൊപ്പം എത്തിയേക്കാവുന്ന സ്നേഹവും.. കാത്തിരിപ്പ്‌ തന്നെ
മനോഹരം
Doney said…
നമ്മളുണ്ടാവട്ടെ...ആശംസകള്‍ .....

Popular posts from this blog

ഭയം

മുഖങ്ങള്‍ തേടുന്ന ഒരാള്‍

പാബ്ലോ നെരൂദയുടെ ഒരു പ്രണയഗീതം