നിലാവിന്റെ പൊയ്കയില്‍
നിലാവിന്റെ പൊയ്കയില്‍ നീരാടുവാന്‍ വന്നു
ആരോരുമറിയാതെ പനിമതിപ്പെണ്‍കൊടി
പൊയ്കയില്‍ മുങ്ങിനിവര്‍ന്നപ്പോള്‍ മാറിലെ
വെണ്‍മേഘച്ചേല ഞൊറിയഴിഞ്ഞു
അവളുടെ കവിളിലെ ലജ്ജയിന്നെന്‍ സഖീ,
നിന് മിഴിയിണയില്‍ ഞാന്‍ കണ്ടുവല്ലോ
അരികില്‍ ഞാനെത്തുമ്പോള്‍ ഓടിയകലും നിന്
കൊലുസ്സിന്റെ കൊഞ്ചല് ഞാന്‍ കേട്ടതല്ലേ
ഇന്നൊരു പനിനീര്‍പ്പൂ നീട്ടിയ നിന് കൈയില്‍
എന്‍ വിരല്‍ത്തുമ്പൊന്നു തൊട്ടനേരം
പനിനീര്‍ദലം തോല്‍ക്കും നിന് പാദം പുണരുന്ന
കൊലുസ്സെന്തേ കൊഞ്ചാന്‍ മറന്നുപോയോ?
മിഴിയൊന്നുയര്‍ത്തി നീ നോക്കുകിലെന്നോര്‍ത്ത്
പിടയും മനസ്സോടെ കാത്തുനില്‍ക്കെ
നിൻമിഴിയിണയിലെ പ്രണയമന്നഴകോലും
കണ്‍പീലിയാല്‍ നീ മറച്ചതല്ലേ
ഇന്നെന്റെ രാധയായ് മെയ് ചേര്ന്നുനില്ക്കുമ്പോള്
നിന് കണ്ണില്‍ മോഹം തുളുമ്പിയല്ലോ.
ആരോരുമറിയാതെ പനിമതിപ്പെണ്‍കൊടി
പൊയ്കയില്‍ മുങ്ങിനിവര്‍ന്നപ്പോള്‍ മാറിലെ
വെണ്‍മേഘച്ചേല ഞൊറിയഴിഞ്ഞു
അവളുടെ കവിളിലെ ലജ്ജയിന്നെന്‍ സഖീ,
നിന് മിഴിയിണയില്‍ ഞാന്‍ കണ്ടുവല്ലോ
അരികില്‍ ഞാനെത്തുമ്പോള്‍ ഓടിയകലും നിന്
കൊലുസ്സിന്റെ കൊഞ്ചല് ഞാന്‍ കേട്ടതല്ലേ
ഇന്നൊരു പനിനീര്‍പ്പൂ നീട്ടിയ നിന് കൈയില്‍
എന്‍ വിരല്‍ത്തുമ്പൊന്നു തൊട്ടനേരം
പനിനീര്‍ദലം തോല്‍ക്കും നിന് പാദം പുണരുന്ന
കൊലുസ്സെന്തേ കൊഞ്ചാന്‍ മറന്നുപോയോ?
മിഴിയൊന്നുയര്‍ത്തി നീ നോക്കുകിലെന്നോര്‍ത്ത്
പിടയും മനസ്സോടെ കാത്തുനില്‍ക്കെ
നിൻമിഴിയിണയിലെ പ്രണയമന്നഴകോലും
കണ്‍പീലിയാല്‍ നീ മറച്ചതല്ലേ
ഇന്നെന്റെ രാധയായ് മെയ് ചേര്ന്നുനില്ക്കുമ്പോള്
നിന് കണ്ണില്‍ മോഹം തുളുമ്പിയല്ലോ.
Comments
ട്യൂണ്‍ ഇറ്റ് പ്ലീസ്..... :))
:)
മനുവേട്ടന് പറഞ്ഞതു പോലെ ആരെങ്കിലും ഈണമിട്ട് പാടിയിരുന്നെങ്കില്‍ നന്നായിരുന്നു.
കവയിത്രിയ്ക്കു തന്നെ ഇതിനു രണ്ടിനും കഴിവുണ്ടെങ്കിലോ?
വെണ്‍മേഘച്ചേല ഞൊറിയഴിഞ്ഞു..
പനിനീര്‍പ്പൂ നീട്ടിയ നിന് ....
ആരോരുമറിയാതെ, എന്‍ വിരല്‍ത്തുമ്പൊന്നു തൊട്ടനേരം..
ഓടിയകലും നിന്
കൊലുസ്സിന്റെ കൊഞ്ചല് ഞാന്‍ കേട്ടതല്ലേ
കൊലുസ്സിന്റെ കൊഞ്ചല് ഞാന്‍ കേട്ടതല്ലേ*
അവളുടേ ചിലങ്കകളുടെ മണിനാദം സ്പര്‍ശിച്ചത് എന്റെ ഹൃദയത്തിലാണേ....
എന്നിട്ട് ദേ ഓടിയകന്നാലുണ്ടല്ലൊ:(
ശ്രീ : ശ്രീയ്ക്കും മനുവിനെപ്പോലെ ഇത് ഈണമിട്ട് കേൾക്കണം, അല്ലേ. ഓ കെ. വഴിയുണ്ടാക്കാം :)
ഇൻഡ്യാഹെറിറ്റേജ്: കേട്ടല്ലോ, ഞാൻ ശ്രീയോട് പറഞ്ഞതൊക്കെ ! :) ഒരിക്കൽ ഒന്നു പാടിനോക്കിയപ്പോ ഒത്തുവെന്നല്ലാതെ തനിയെ പാടി പോസ്റ്റ് ചെയ്യാനുള്ള ധൈര്യം ഇതുവരെ വന്നിട്ടില്ല, അതുകൊണ്ടാ.. :(
വരവൂരാൻ : :) നന്ദി.
സജി : അവളോട് പറയേണ്ട കാര്യം ഇവിടെ എഴുതിവച്ചിട്ടെന്താ കാര്യം, സജിക്കുട്ടാ :) നിന്നെക്കൊണ്ട് ഞാൻ തോറ്റു !
best wishes
ലളിത-ലാസ്യ-സുന്ദര പദങ്ങൽ!
ആശംസകൾ!
ലളിത-ലാസ്യ-സുന്ദര പദങ്ങൾ!
ആശംസകൾ!
One of the best in SNEHATHEERAM
Hats Off!