ഓർക്കാൻ മറന്നുപോയ സ്വപ്നം
ഇനിയും വരില്ലേ, എൻ മനസ്സിന്റെ വാസന്തമേ
പറയാൻ കൊതിച്ചതൊന്നും പറഞ്ഞില്ല ഞാൻ
എന്റെ പ്രാണന്റെ പ്രാണനോട് പറഞ്ഞില്ല ഞാൻ
മനസ്സ് തുറന്നില്ല ഞാൻ
പൂമരച്ചോട്ടിൽ ഞങ്ങൾ തനിച്ചിരുന്നു, അന്ന്
ആയിരം കനവുകൾ കണ്ട് അടുത്തിരുന്നു, പക്ഷെ
അറിഞ്ഞില്ല ഞാൻ അന്ന് അറിഞ്ഞില്ല ഞാൻ
പ്രണയം മനസ്സിൽ തളിർക്കുന്നെന്ന്
പിരിയുന്ന നേരത്ത് മിഴിനീരിലെഴുതിയ
കവിതയായ് സഖിയെന്റെ മുന്നിൽ നിന്നു
പറഞ്ഞില്ല ഞാൻ അന്ന് പറഞ്ഞില്ല ഞാൻ
അവൾക്കായെൻ ഹൃദയം തുടിയ്ക്കുന്നെന്ന്
മറയുമീ സന്ധ്യയിൽ ഏകനായ് ഞാൻ നിൽക്കെ
നറുനിലാവായ് സഖി അണഞ്ഞിടുമ്പോൾ
അറിയുന്നു ഞാൻ, ഇന്ന് അറിയുന്നു ഞാൻ
ഈ വാടിയ മുഖമെന്റെ സ്വന്തമെന്ന്, ഞാൻ
ഓർക്കാൻ മറന്നു പോയ സ്വപ്നമെന്ന്
ഇനിയും വരില്ലേ, എൻ മനസ്സിന്റെ വാസന്തമേ
പറയാൻ കൊതിച്ചതൊന്നും പറഞ്ഞില്ല ഞാൻ
എന്റെ പ്രാണന്റെ പ്രാണനോട് പറഞ്ഞില്ല ഞാൻ
മനസ്സ് തുറന്നില്ല ഞാൻ.
ഓ:ടോ: ഈ വരികളൊന്ന് ഈണത്തിൽ പാടിക്കേൾക്കാൻ മോഹം..
Comments
പറയാൻ കൊതിച്ചതൊന്നും പറഞ്ഞില്ല ഞാൻ
എന്റെ പ്രാണന്റെ പ്രാണനോട് പറഞ്ഞില്ല ഞാൻ
മനസ്സ് തുറന്നില്ല ഞാൻ.
പലവട്ടം വന്നതാണു ഞാൻ ആ കോളേജിൻ മൈതാനതു
ഇനി വരില്ലാ ഞാൻ
എന്റെ ശബ്ദവും ആലാപനവും ഒന്നും കാര്യമാക്കണ്ട ആരെങ്കിലും നല്ല പാട്ടുകാര്‍ പാടിയാല്‍ നന്നായിരിക്കും ഉറപ്പാ അല്ലേ?
നല്ലപാട്ടുകാര്‍ പാടിയാല്‍ നന്നായിരിക്കും എന്നിത്ര പറയാനുണ്ടോ അല്ലേ?
പറഞ്ഞതെല്ലാം മധുരതരം,
പറയനുള്ളതോ അതിമധുരം
അങ്ങ് പറയന്നെ...:)
പാട്ടിനൊത്ത ട്യൂണ്‍.
ആലാപനവും വളരെ നന്നായിരിക്കുന്നു.
ഇനിയും നല്ലനല്ല ഗാനങ്ങള്‍ വരട്ടെ.
Tuning Fantastic.. nice work!!!
വാൽമീകി : കണ്ണൻ ആഗ്രഹിച്ചതു പോലെ നടന്നില്ലേ :)
വരവൂരാൻ : എപ്പോ വന്നു ?! എന്നിട്ട് ഞാൻ കണ്ടില്ലല്ലോ :)
വഴിപോക്കൻ : ഈ കമന്റിനും നല്ല മധുരം. നന്ദി ദിനേശ് :)
മിന്നാമിനുങ്ങുകൾ : ഇനിയും പറയാം സജി :)
നരിക്കുന്നൻ : ഒരുപാട് ഇഷ്ടമായെന്നു കേൾക്കുമ്പോൾ എനിക്കു ഒരുപാട് സന്തോഷം. നന്ദി :)
ഗീതാഗീതികൾ : ഇങ്ങനെയൊരു അഭിപ്രായം കേൾക്കുമ്പോൾ എനിക്കെത്ര സന്തോഷമുണ്ടെന്നോ! തീർച്ചയായും ഇനിയുമെഴുതാം :)
പറയാന്‍ കൊതിച്ചതെല്ലാംവീണ്ടും വീണ്ടും
പ്രാണന്റെ പ്രാണനോട് പറയുക.
നന്നായിരുന്നു.
ഇനിയുമെഴുതു
വളരെ നന്ദി..
ഓ:ടോ:പണിക്കര്‍ സാര്‍ പാടി കേട്ടു.നന്നായിട്ടുണ്ട്.
മനോഹരമായ പാട്ട്
ഗാനരചന,സംഗീതം ,ആലാപനം
എല്ലാം മനോഹരം
എല്ലാവര്‍ക്കും നന്ദി. എഴുത്തുകാരിക്കു പ്രത്യേകം, അപൂര്‍വമായി മാത്രമേ ഇതുപോലെ ഒറ്റനോട്ടത്തില്‍ ഈണം തന്നെ വരുന്ന സുന്ദരകവിതകള്‍ കിട്ടാറുള്ളു.
അതുപാടിയിട്ടപ്പോള്‍ തന്റെ കവിതയുടെ മാധുര്യം കുറഞ്ഞു എന്നു എഴുത്തുകാരി പരാതിപ്പെടൂം എന്നായിരുന്നു മനസില്‍. ഏതായാലും ഇഷ്ടപ്പെട്ടെന്നറിഞ്ഞതില്‍ സന്തോഷം
ippo ethra shailiyilaanu parayunnath..
varikalaayi ,pattayi ,blogaayi..orudhivaswapnamaayi..angine paranju kondeyirikkunnu..
nalla varikal..
congrats
പണിക്കര്‍ മാഷിന്റെ ആലാപനം സൂപ്പര്‍
പൊറാടത്ത്: നന്ദി. വീണ്ടും വന്ന് കമന്റ് എഴുതിയതിന് പ്രത്യേകം നന്ദി.
അനംഗാരി : എന്റെ സങ്കല്പങ്ങളിൽ മാത്രമുള്ള ആ ആളെ ഞാൻ എവിടന്ന് കൊണ്ടുതരാനാണ് ! :) കൊച്ചിയിൽ വരുമ്പോൾ കുപ്പി പൊട്ടിക്കണ്ടെന്നു വച്ചാ മതി :)
പ്രിയ ഉണ്ണികൃഷ്ണൻ : നന്ദി, പ്രിയക്കുട്ടീ.
ശ്രീ : നന്ദി, ശ്രീ.
മാണിക്യം : തീർച്ചയായും വരണം. നിങ്ങളുടെയെല്ലാം സാന്നിദ്ധ്യം ഞാൻ ഒരുപാട് വില മതിക്കുന്നുണ്ട്.
ഇൻഡ്യാഹെറിറ്റേജ്: സാറിന്റെ സംഗീതം എന്റെ വരികൾക്ക് കൂടുതൽ മാധുര്യമേകിയെന്നതാണ് സത്യം.
amantowalkwith:പലപ്പോഴും സ്വപ്നങ്ങൾക്കാണ് യാഥാർത്ഥ്യത്തേക്കാൾ ഭംഗി എന്നു തോന്നീട്ടില്ലെ? :) അഭിനന്ദനങ്ങൾക്ക് നന്ദി.
മനു : അതെ മനു. പണിക്കർസാറിന്റെ സംഗീതം എനിക്കും ഒരുപാടിഷ്ടമായി.
കസറി ചേച്ചി... പണിക്കര്‍മാഷ് പാടിയപ്പോ ബഹുരസം....
മനസ്സിലേക്ക് പകര്‍ന്ന ഗാനം..
വരികള്‍ മനോഹരം.
ആലാപനം കേള്‍ക്കാനായില്ലാ..
-- മിന്നാമിനുങ്ങ്
നല്ല കവിതയാണ്‍ കേട്ടോ.ഈണം മാറ്റി ഒന്നു പാടി നോക്കട്ടെ.ഒത്താല്‍ ശരിയാക്കി തരും
:)