നെഞ്ചിനുള്ളിലെ കനല്‍

നെഞ്ചിനുള്ളില്‍ ഒരു കനലെരിയുന്നുണ്ട്‌
ഉറങ്ങുമ്പോഴും ഉണരുമ്പോഴും
ആ കനല്‍ എരിഞ്ഞു തന്നേയിരിക്കുന്നുണ്ട്‌
ആ കനലിന്റെ ചൂടിലെന്‍ ഹൃത്തടമുരുകുന്നുണ്ട്‌

നനവാര്‍ന്ന മിഴിയിലും, വിറയാര്‍ന്ന ചുണ്ടിലും
ഒരുചിരി ഞാനെന്നും അണിയാറുണ്ട്‌
ചൊരിയുന്ന ചിരിയിലും സ്നേഹമഴിയുന്ന മൊഴിയിലും
കരള്‍ നീറിപ്പിടയുന്നതറിയാറുണ്ട്‌

നെഞ്ചിനുള്ളില്‍ ഒരു കനലെരിയുന്നുണ്ട്‌
ആ കനലിന്റെ ചൂടിലെന്‍ ഹൃത്തടമുരുകുന്നുണ്ട്‌
കരയാന്‍ വയ്യെനിക്ക്‌, തളരാന്‍ വയ്യെനിക്ക്‌
നോവിന്റെ ശീലുകള്‍ പാടാന്‍ വയ്യെനിക്ക്‌

പൊരിയുന്ന വെയിലിലും പൊള്ളുന്ന മണലിലും
ഒരു തണല്‍ തേടി ഞാനലയാറുണ്ട്‌
ആരോ വിടര്‍ത്തിയ വെണ്‍കുടക്കീഴില്‍ ഞാന്‍
‍ആരും ക്ഷണിക്കാതെ നില്‍ക്കാറുണ്ട്‌

പരിഹാസ്യമാവുന്ന നിമിഷങ്ങളൊക്കെയും
ഹാസ്യമായ്‌ കണ്ടു രസിക്കാറുണ്ട്‌
നെഞ്ചിന്റെയുള്ളിലെ എരിയുന്ന കനലിനെ
നെടുവീര്‍പ്പിനുള്ളില്‍ ഒളിക്കാറുണ്ട്‌

നെഞ്ചിനുള്ളില്‍ ഒരു കനലെരിയുന്നുണ്ട്‌
ആ കനലിന്റെ ചൂടിലെന്‍ ഹൃത്തടമുരുകുന്നുണ്ട്‌
കരയാന്‍ വയ്യെനിക്ക്‌, തളരാന്‍ വയ്യെനിക്ക്‌
നോവിന്റെ ശീലുകള്‍ പാടാന്‍ വയ്യെനിക്ക്‌

ഇനിയുമൊരു കുളിര്‍മഴ പെയ്യാതിരിക്കില്ല
എന്നിലെരിയുന്ന കനലിലെ തീ കെടുത്താന്‍
‍ഇനിയുമൊരു പൂക്കാലമെത്താതിരിക്കില്ല
എന്നിലെ കുയിലിനു പാട്ടു പാടാന്‍

‍കാത്തിരിക്കേണം ഞാന്‍ തളരാതെ വീഴാതെ
അതുവരെയെന്‍ ചിരി മാഞ്ഞിടാതെ
എന്നിലെ സ്നേഹത്തിന്‍ വറ്റാത്ത ഉറവ ഞാന്‍
കാത്തു സൂക്ഷിക്കണം പൊന്നു പോലെ

നെഞ്ചിനുള്ളില്‍ ഒരു കനലെരിയുന്നുണ്ട്‌
ആ കനലിന്റെ ചൂടിലെന്‍ ഹൃത്തടമുരുകുന്നുണ്ട്‌
കരയാന്‍ വയ്യെനിക്ക്‌ തളരാന്‍ വയ്യെനിക്ക്‌
നോവിന്റെ ശീലുകള്‍ പാടാന്‍ വയ്യെനിക്ക്‌

Comments

ചുണ്ടില്‍ ചിരിയും തേച്ചു നടക്കുന്ന പലരുടെ ഉള്ളിലും ഇങ്ങനെ നോവിന്റെ കനലെരിയുന്നുണ്ട് അല്ലേ?

നല്ല വരികള്‍ ചേച്ചി...
നെഞ്ചിനുള്ളില്‍ ഒരു കനലെരിയുന്നുണ്ട്‌..
ഇനിയുമൊരു കുളിര്‍മഴ പെയ്യാതിരിക്കില്ല..
‍കാത്തിരിക്കേണം ഞാന്‍ തളരാതെ വീഴാതെ....

നൊമ്പരം ഉദാത്തമാണു.. ഇങ്ങനെ പ്രതീക്ഷകളുടെയും തിരിച്ചറിവുകളുടെയും കൂടെ പാടുമ്പോള്‍!

നല്ല കവിത!
നെഞ്ചിലെരിയുന്ന ചൂടിന് ആത്മധൈര്യത്തിന്റെ കൂട്ടുണ്ടാകുമ്പോള്‍ മുന്നീലെ വഴികളില്‍
നിലാവുദിക്കും... എങ്കിലുമതൊരു നോവാണ്...

നൊമ്പരമൊളിപ്പിച്ചുവെച്ച ചുണ്ടില്‍ ഒരു ചിരി വരുത്താന്‍ കാലം പഠിപ്പിക്കുന്നതായിരിക്കും

നല്ല കവിത ചേച്ചീ
"നെഞ്ചിനുള്ളില്‍ ഒരു കനലെരിയുന്നുണ്ട്‌
ആ കനലിന്റെ ചൂടിലെന്‍ ഹൃത്തടമുരുകുന്നുണ്ട്‌
കരയാന്‍ വയ്യെനിക്ക്‌ തളരാന്‍ വയ്യെനിക്ക്‌
നോവിന്റെ ശീലുകള്‍ പാടാന്‍ വയ്യെനിക്ക്‌"

വളരെ ഇഷ്ടപ്പെട്ടു ഈ വരികള്‍ .
ശ്രീ said…
നല്ല മനോഹരമായ കവിത. നല്ല വരികള്‍...
കൊള്ളാം ചേച്ചീ.
:)
വളരെ ഹൃദയസ്പര്‍ശിയായ വരികള്‍...
G.MANU said…
വരുമൊരുമഴകുളിലരകള്‍ പൊതിഞ്ഞതി-
ലൊരുകളിയോടമൊഴുക്കി രസിക്കാന്‍ ഒരു
ചെറുകാറ്റും കാറ്റില്‍ കൈകളില്‍ ഒരു
ചിണുമണവും മഞ്ചാടിക്കുരു കുരുകുരു സുഖവും
സുല്ലുപറഞ്ഞുപിണങ്ങാരാവും........
ഹ്രുദയാര്‍ദ്രമായ കവിത.ഭാവാത്മകമായ വരികള്‍
Murali K Menon said…
“കത്തിയെരിയുന്ന ഗ്രീഷ്മത്തിനപ്പുറം
ഒരു പൂക്കാലമുണ്ടായിരിക്കാം“

അതുകൊണ്ട് പ്രതീക്ഷകളോടെ തളരാതെ മുന്നോട്ട് മുന്നോട്ട് മുന്നോട്ട്....
അമ്പലമുറ്റത്തെ അരയാല് ചോട്ടില് മഴക്കാറുകളെ നോക്കി പ്രകൃതി ഭംഗി ആസ്വദിച്ച്
ചുറ്റും പറക്കുന്ന മിന്നാമിനുങ്ങിന്റെ പ്രകാശകുത്തഴുകളില്....... ഞാനെന്നെ മറന്നുപോകുന്നു...... അപ്പോള് വരുകയായി വാക്കുകളുടെ കുത്തൊഴുക്കുകള്.....ദൂരെനിന്നേതോ രാക്കിളിപ്പാട്ടിനായ്‌ കാതോര്‍ക്കെ
കേള്‍ക്കുവതെന്‍ ഹൃദയസ്പന്ദനം ..
ഗംഭീരം ഒറൊ വരികളും ഹൃദയത്തില്‍ തുളഞ്ഞു കയറുന്നൂ.
നല്ല കവിത.മനോഹരമായ വരികള്‍...

നന്നായിരിയ്ക്കുന്നു ചേച്ചീ...
പ്രതീക്ഷ കാത്തോളും അണയാതെ
നന്നായി ഒന്നുറങ്ങി എണിടാല്‍ എല്ലാം മാറികിട്ടും.ഇതെല്ലാം ടെന്‍ഷന്‍ കാരണം തോന്നുന്നതാ.നല്ല ചിന്ത വരട്ടെ ..
കുളിര്‍മഴയില്‍ കനലുകള്‍ അണയട്ടെ
പ്രതീക്ഷയുടെ പുതുനാമ്പുകള്‍ തളിര്‍ക്കട്ടെ..

കവിതയിലും മോശമല്ല.
ഭാവുകങ്ങള്‍!
വാല്‍മീകി : ശരിയാണ്. പലരുടേയും മനസ്സില്‍ കനലെരിയുന്നുണ്ട്. എല്ലാ മനസ്സുകളും തണുക്കട്ടെ. ആശ്വാസത്തിന്റെ കുളിരില്‍ സുഖമായുറങ്ങട്ടെ.
ധ്വനി: നന്ദി. തിരിച്ചറിവുകളാണ് പലപ്പോഴും പ്രതീക്ഷകള്‍ നല്‍കുന്നത്.

പ്രിയ: നന്ദി, പ്രിയക്കുട്ടീ. കാലം വല്ലാത്തൊരു കണിശക്കാരന്‍ വാദ്ധ്യാരു തന്നെ. പലതും പഠിപ്പിച്ചേ അടങ്ങൂ.

ശ്രീവല്ലഭന്‍ : നന്ദി, സുഹൃത്തെ.

ശ്രീ : നന്ദി, ശ്രീ, എപ്പോഴും എന്നെ പ്രോത്സാഹിപ്പിക്കുന്നതിന്.

ഷാരുക്കുട്ടീ, നന്ദി

മനു, കവിത അസ്സലായീ, ട്ടോ

പ്രീത, സ്നേഹതീരത്തേയ്ക്ക് സ്വാഗതം.

മുരളി മേനോന്‍ : നന്ദി. തിരക്കിനിടയിലും വന്നല്ലോ.

സജി : സജിയോട് നന്ദി പറയണോ? വേണ്ട, അല്ലേ? :) ഞാന്‍ ഇനിയും നന്നായി എഴുതാം, ട്ടോ

മഞ്ജു കല്യാണി: സ്നേഹതീരത്തേയ്ക്ക് സ്വാഗതം :)
നന്ദി.

വല്യമ്മായി : സ്നേഹതീരത്തേയ്ക്ക് സ്വാഗതം :)

കാപ്പിലാന്‍ : ഉറങ്ങിയെണീറ്റാല്‍ മാറുമോ? :) ഉം.. ചുമ്മാ പറയല്ലേ...

വഴിപോക്കന്‍ : നന്ദി, സുഹൃത്തെ. :)
Anonymous said…
Kavitha nannaayittundu.....
EE snehatheerathil balithavicharangalum koottinundaavumennu vaakku tharunnu.Athu kondu changathikoottathil balathangaleyum koottananam.....

Yukthivaadhi
പ്രിയ സ്നേഹതീരം
ചില്ലറയിലിട്ട കമന്റ് കണ്ടു. കാണാതെ പോകുമോ എന്ന് സംശയിച്ചത് കൊണ്ട് വന്നു പറഞ്ഞതാ.
ഒരു കമന്റും കാണാതെ പോകുന്നില്ല. എല്ലാം പ്രിയപ്പെട്ടതാണ്, മറുപടി പറയാന്‍ സമയപരിമിതി മൂലം സാധിക്കണില്ലെന്ന് മാത്രം.

:-) നന്ദി, സ്നേഹം. അപ്പോ പോട്ടെ.

കവിത കൊള്ളാം. സാധാരണ കവിതകള്‍ വായിക്കലില്ല. പിന്നെ ഇത് അങ്ങട് വായിച്ചൂന്ന് മാത്രം. ആസ്വദിക്കാനുള്ള വളര്‍ച്ച തലച്ചോറിനായിട്ടില്ല്യേ :-)
ദാസ്‌ said…
ഇനിയുമൊരു കുളിര്‍മഴ പെയ്യാതിരിക്കില്ല
എന്നിലെരിയുന്ന കനലിലെ തീ കെടുത്താന്‍
‍ഇനിയുമൊരു പൂക്കാലമെത്താതിരിക്കില്ല
എന്നിലെ കുയിലിനു പാട്ടു പാടാന്‍

ഈ പ്രതീക്ഷതന്നെയല്ലേ എല്ലാവരേയും മുന്നോട്ടു നയിക്കുന്നത്‌. ആശയം നന്നായി. ന്താ പറയണ്ട്ന്നറിയില്ല ന്നാലും ഭേഷായിന്നുകൂട്ടിക്കോളു..

ഈ തീരത്ത്‌ വന്നിട്ട്‌ കുറേക്കാലമായി. ജനുവരിമുതലുള്ള എല്ലാ പോസ്റ്റുകളും വായിച്ചു. ഇഷ്ടായിന്ന് വിശേഷിച്ച്‌ പറയണ്ടല്ലോ? വേറെ വേറെ എഴുതിയില്ലെന്നേയുള്ളു.
Unknown said…
ഇതെന്റെ മനസ്സ് കട്ടെഴുതിയതാണല്ലോ.
മനസ്സിലുള്ള പലതും എങ്ങനെ പകര്‍ത്തും എന്നോര്‍ത്തിരിക്കാരുന്നു.
എത്ര ഭംഗിയായി പറഞ്ഞുതന്നു..(ഒരേ തൂവല്പക്ഷി)
Sunu said…
‍കാത്തിരിക്കേണം ഞാന്‍ തളരാതെ വീഴാതെ
അതുവരെയെന്‍ ചിരി മാഞ്ഞിടാതെ
എന്നിലെ സ്നേഹത്തിന്‍ വറ്റാത്ത ഉറവ ഞാന്‍
കാത്തു സൂക്ഷിക്കണം പൊന്നു പോലെ
--> True. We should keep our smile always..., as we never know when wonderful things happen in our way :). It was good to read.
മാഷെ എന്താ പുതിയപോസ്റ്റ് എഴുതാത്തെ..?
ഞാന്‍ മാഷിന്റെ ഒരു ആരാധകനല്ലെ ആ വരികള്‍ക്ക് എന്ത് ശക്തിയാ എന്നാ പിന്നെ പുതിയ ഒരു പോസ്റ്റ് വേഗം ഇട്ടെ..
ബലിതവിചാരം : ചങ്ങാതിക്കൂട്ടത്തില്‍ ബലിതവിചാരവുമുണ്ടല്ലോ :)

അരവിന്ദ്: സ്നേഹതീരത്തു വന്നതിന്, നല്ല വാക്കുകളിലൂടെ സൌഹൃദം പകര്‍ന്നതിന് നന്ദി.

ദാസ്: ദാസിനെ കുറെനാളായി കാണുന്നില്ലല്ലോ എന്നു പലപ്പോഴും ഓര്‍ത്തിരുന്നു. വീണ്ടും കണ്ടതില്‍ സന്തോഷം.

ആഗ്നേയ: സ്നേഹതീരത്തേയ്ക്ക് സ്വാഗതം :)
നമ്മള്‍ ഒരേ തൂവല്‍‌പക്ഷികളാണെന്നു പറഞ്ഞതില്‍ ഞാനൊരു സ്നേഹത്തിന്റെ സ്പര്‍ശം അറിയുന്നു.
സന്തോഷം, ഇനിയും കാണാം, ട്ടോ :)

സുനു: സ്നേഹതീരത്തേയ്ക്ക് സ്വാഗതം :)
സുനുവിന്റെ പുതിയ ബ്ലോഗിനു എല്ലാ ആശംസകളും നേരുന്നു. വന്നതില്‍ ഒരുപാടു സന്തോഷം.


സജി: ഇനിയുമെഴുതാം, സജീ. ഇത്രയും സ്നേഹത്തോടെ പറയാന്‍ തക്ക കൂട്ടുകാരുള്ളപ്പോള്‍ എനിക്കെങ്ങനെ എഴുതാതിരിക്കാന്‍ കഴിയും? ഇപ്പോള്‍ ഇത്തിരി ജോലിത്തിരക്കുണ്ട്. അതൊന്നു ഒതുക്കട്ടെ. ഞാന്‍ തീര്‍ച്ചയായും തിരിച്ചുവരാം, കഥകളും, കവിതകളുമായി :)
Mr. X said…
കനലുകള്‍ എല്ലാവരുടെ ഉള്ളിലുമില്ലേ?
നന്നായിട്ടുണ്ട്.
Anonymous said…
ഡേയ്‌, യുക്തിവ്‌ ഇതെന്തോന്നെഡേയ്‌...കനലുമാറി; കരിക്കട്ടയുമായി. പുതിയ ഉഡായിപ്പൊന്നും കാണണില്ലല്ല്... സ്റ്റോക്ക്‌ തീര്‍ന്നോ ആവോ?

യാഥാസ്‌
Mr. X said…
"പരിഹാസ്യമാവുന്ന നിമിഷങ്ങളൊക്കെയും
ഹാസ്യമായ്‌ കണ്ടു രസിക്കാറുണ്ട്‌
നെഞ്ചിന്റെയുള്ളിലെ എരിയുന്ന കനലിനെ
നെടുവീര്‍പ്പിനുള്ളില്‍ ഒളിക്കാറുണ്ട്‌"
നല്ല കവിത... മുന്‍പും പറഞ്ഞതാണ്,
എവിടെ പുതിയ പോഓഓഓഓഓസ്റ്റ്?
കനലായ്‌ എരിയുന്ന മനസ്സില്‍
ഒരു സാന്ത്വനമായ്‌..സ്നേഹമായ്‌
ദൂരെ നിന്നും ഒഴുകിയെത്തുന്ന
തെളിനീര്‍മഴ....സ്വപ്‌നമഴ

മനോഹരമാം കഥകളിലൂടെ വായനക്കാരെ കൈയിലെടുത്ത
സ്നേഹതീരത്തിന്‍റെ മറ്റൊരു മാന്ത്രിക സ്പര്‍ശമായ്‌
മനോഹരമായിരിക്കുന്നു.....തുടരുക

നന്‍മകള്‍ നേരുന്നു

മന്‍സൂര്‍.നിലംബൂര്‍ (കാല്‍മീ ഹലോ )
ശ്രീ said…
എഴുത്തൊക്കെ നിര്‍ത്തി എവിടെ പോയി?
ആമി said…
നെഞ്ചിനുള്ളില്‍ ഒരു കനലെരിയുന്നുണ്ട്‌
ആ കനലിന്റെ ചൂടിലെന്‍ ഹൃത്തടമുരുകുന്നുണ്ട്‌
കരയാന്‍ വയ്യെനിക്ക്‌ തളരാന്‍ വയ്യെനിക്ക്‌
നോവിന്റെ ശീലുകള്‍ പാടാന്‍ വയ്യെനിക്ക്‌

നന്നായിരിക്കുന്നു..നന്മകള്‍ നേരുന്നു
Seema said…
ചില കനലുകള്‍ ഹൃത്തടത്തെ തന്നെ പൊള്ളിചേക്കാം

Beware of such embers!
നല്ല വരികള്‍ ചേച്ചി...
മനസ്സിനെ തൊട്ടുണര്‍ത്തുന്ന വരികള്‍ എന്നു കേട്ടിട്ടെ ഉണ്ടായിരുന്നൊള്ളു :)
നല്ല കവിത ചേച്ചി..
raadha said…
ഒരു സുഹൃത്താണ് എനിക്ക് ഈ കവിത കാണിച്ചു തന്നത്..കാരണം ഞാനും ഒരു കനലിനെ കുറിച്ചു പോസ്ടിയിട്ടുണ്ട്.. ഇത്ര നന്നായിട്ടില്ല.. അഭിനന്ദനങ്ങള്‍ !!

ഒന്നു പറയട്ടെ, എന്റെ കനലിനു മേലെ മഴ പെയ്തു ..ഒരു പെരു മഴ തന്നെ!! അത് കൊണ്ടു കാത്തിരിക്കൂ.. ഏത് കനലും കേടും..ആശംസകള്‍ നേരുന്നു ... :D
valare nannayittundu..congrats..
oro manassum mugam kondu ethra manoharmayittanu maraykkapettirikkunnath
Unknown said…
ഞാന്‍ മാവേലികര ,

കവിത നന്നായിട്ടുണ്ട് ഇതിലെ ചില വരികള്‍ എന്റെ ഹൃദയത്തെ വല്ലാതെ ആകര്‍ഷിച്ചു. വീണ്ടും ഇതുപോലെ ഉള്ള കവിതകള്‍ പ്രതീക്ഷിയ്കുന്നു

Popular posts from this blog

ഭയം

മുഖങ്ങള്‍ തേടുന്ന ഒരാള്‍

പാബ്ലോ നെരൂദയുടെ ഒരു പ്രണയഗീതം