നിധി തേടിപ്പോയവർ

നിധി തേടി, ഒരു യാത്ര
മണൽക്കാടുകളിലൂടെ
ചുട്ടുപഴുത്ത മണൽത്തരികളിൽ
ചോരപൊടിയും വിരലുകൾ കൊണ്ടു പരതി,
ചുഴലിക്കാറ്റിന്റെ കാതടപ്പിക്കുന്ന
ചൂളംവിളികൾ കേൾക്കാതെ
മൺ‌തൂണുകൾക്കിടയിലൂടെയിഴഞ്ഞ്
നിധി തേടി ഒരു യാത്ര
നിധിയങ്ങകലെയൊരു നാട്ടിൽ
ഒരു പച്ചമരത്തണലിൽ
നോമ്പ് നോറ്റ് കാത്തിരുന്നു
പാവം പഥികൻ!

ഖനി തേടി ഭൂമി തുരന്നു
അപ്പുറമെത്തി, പിന്നെയും
തുരന്നു കൊണ്ടേയിരുന്നു
മസ്തിഷ്ക്കത്തിനുള്ളിൽ
ആരുമന്നോളം എത്തിനോക്കാതെ
ഖനി പാഴ്‌നിലമായ് കിടന്നു

മൂന്നാം ചുവടു വച്ച്, പിന്നെ
നാലാമതൊരു ചുവടു വയ്ക്കാൻ
ഇടം തേടി, ഒടുവിൽ
നോട്ടമെത്തുന്നത് നക്ഷത്രങ്ങളിൽ
പാവം നക്ഷത്രങ്ങൾ !
ഭാവി ഇനിയാരു പറയും!
നക്ഷത്രക്കണ്ണുള്ളൊരു കുഞ്ഞുരാജകുമാരി
ഹൃദയത്തിലിടവുമായ് വിളിക്കുന്നു
കൊച്ചരിപ്പല്ലൊന്നു കാട്ടി
അതാരു കാണാൻ !


........

എല്ലാം നിനക്കുവേണ്ടിയോമനേ
ഈ ദീർഘനിശ്വാസം പോലും
നിന്റെ കൈകളിൽ
തങ്കത്തരിവളകൾ കിലുങ്ങണ്ടേ
നിന്റെ വിരലിൽ ചാർത്താൻ
നാഗകന്യകൾ കൊതിക്കും
മാണിക്യക്കല്ലുമോതിരം വേണ്ടേ
......

എനിക്കൊന്നു നടക്കണം
അച്ഛനെന്റെ വിരലൊന്നു പിടിക്ക്വോ ?
......

കരയല്ലേ..കണ്ണുനീർ ഭീരുത്വമാണ്.


Comments

നിധി തേടി ഒരു യാത്ര. നന്നായിട്ടുണ്ട്.
ullilurangunna nidhi thedi
oru sahasika yaathra ..
pazhakunna janmangal.
thedal nannayi
ശ്രീ said…
"കരയല്ലേ..കണ്ണുനീർ ഭീരുത്വമാണ്."

നന്നായിരിയ്ക്കുന്നു, ചേച്ചീ...
നക്ഷത്രക്കണ്ണുള്ളൊരു കുഞ്ഞുരാജകുമാരി...!
താരകൻ said…
മസ്തിഷ്ക്കത്തിനുള്ളിൽ
ആരുമന്നോളം എത്തിനോക്കാതെ
ഖനി പാഴ്‌നിലമായ് കിടന്നു....
ആ ഖനിയിൽ നിന്നു കണ്ടെടുത്ത വിലകൂടിയ വൈരക്കല്ലു തന്നെയല്ലെ ഈ കവിത..
നന്നായി സുഹൃത്തേ..നന്നായി.
അന്ന് ....
ആരുമന്നോളം എത്തിനോക്കാതെ
ഖനി പാഴ്‌നിലമായ് കിടന്നു

ഇന്ന്.....
ഹൃദയത്തിലിടവുമായ് വിളിക്കുന്നു

ആശംസകൾ
"നിധിയങ്ങകലെയൊരു നാട്ടിൽഒരു പച്ചമരത്തണലിൽനോമ്പ് നോറ്റ് കാത്തിരുന്നുപാവം പഥികൻ!"...ഈ കാത്തിരിപ്പ്‌ തന്നെ അല്ലെ ജീവിതം ....നിധി തേടി നാം ഇനിയും അലയും കാതങ്ങള്‍ ...അലഞ്ഞു കൊണ്ടേ ഇരിക്കും .... നല്ല കവിത
G.MANU said…
നിധി തേടി പോയ കവിത മനോഹരം
സിമ്പിള്‍ ബട്ട് ടച്ചിങ്ങ്..
നിധി തേടിയുള്ള ഈ യാത്ര മനോഹരം
...എനിക്കൊന്നു നടക്കണം
അച്ഛനെന്‍റെ വിരലൊന്നു പിടിക്ക്വോ ?

......നിധി കിട്ടിയ പോലാവും !!

ആശംസകള്‍
കരയല്ലേ..കണ്ണുനീർ ഭീരുത്വമാണ്.
അതെ....പ്രശ്നങ്ങളെ ധീരമായി നേരിടുക...
എല്ലാ നിധി തേടലുകളും ഇത്രത്തോളമോ....ഇതിലധികമോ..വ്യര്‍ത്ഥമാണ്‌...
'ഹെമിങ്ങ്‌വെ'യുടെ, fisherman and the sea എന്ന മഹത്തായ കഥയെ ഓമ്മിപ്പിക്കുന്ന രചന..
എല്ലാ ഭാവുകങ്ങളും!!
എവിടെ ഈ നിധി
Anonymous said…
Hai madam....We r BACK!
ശ്രീ said…
പുതുവത്സരാശംസകള്‍, ചേച്ചീ
തുറന്ന എഴുത്ത്...നന്നായിരിക്കുന്നു ചേച്ചീ..

Popular posts from this blog

ഭയം

മുഖങ്ങള്‍ തേടുന്ന ഒരാള്‍

പാബ്ലോ നെരൂദയുടെ ഒരു പ്രണയഗീതം