ഒരു പ്രവാസിയ്ക്ക്, എന്റെ സാന്ത്വനക്കുറിപ്പ്..

ഒരു പകലിന്‍ നിലയ്ക്കാത്ത
യാത്രയ്ക്കൊടുവിലീ,
കരുത്തന്‍, സൂര്യനിന്നു
വാടിത്തളര്‍ന്നുവോ?

തണുവണിപ്പുലരിയില്‍
ഒരു കല്‍‌വിളക്കായ്
തെളിഞ്ഞതും,
തന്‍ ശോണിമപ്രഭയേകി
പൂര്‍വ്വാംബരം തുടുപ്പിച്ചതും,
ഇരുള്‍ കടന്നെത്തിയ ഭൂമി തന്‍,
നിശ്വാസക്കാറ്റേറ്റു വാങ്ങി
ചെറുമരങ്ങള്‍ പെയ്യവെ,
കറുത്തയാമങ്ങളിലാരോ
ചവിട്ടിമെതിച്ച,
തളര്‍ന്ന പുല്‍ക്കൊടികളെ
തഴുകിത്തലോടി
അവരുടെ നിറുകയില്‍
വൈഡൂര്യമണിയിച്ചതും,
ആ നനഞ്ഞ കപോലങ്ങളില്‍
മഴവില്ലു വിരിയിച്ചതും,
പിന്നെ, ഒരു നീണ്ട യാത്രയ്ക്കൊരുങ്ങി,
വിട പറയും മുന്‍പെ,
തന്‍ കതിരൊളിയാലെ,
സ്തന്യം തന്ന പുഴയെ
പൊ‌ന്‍‌കസവണിയിച്ചതും
നീ തന്നെയല്ലേ..

ഇരുട്ടിനെതിരെ,
വെളിച്ചത്തില്‍ സ്രോതസ്സായി
ഒരുപാട് ദൂരം താണ്ടി
ഒടുവില്‍, മദ്ധ്യാഹ്നത്തിലേകനായ്,
സ്വയം കത്തിയെരിഞ്ഞു
നീറിപ്പിടഞ്ഞതും
നീ തന്നെയല്ലേ..

പിന്നെ, സന്ധ്യ വന്നണഞ്ഞപ്പോള്‍
അനിവാര്യം, ഇനിയുമൊരു
വേര്‍പാടെന്നറിഞ്ഞിട്ടും,
നൊമ്പരമടക്കി,
എല്ലാം മറന്നവളുടെ കവിളില്‍
കുങ്കുമം ചാലിച്ചു ചാര്‍ത്തിയതും
അവളെ മോഹിനിയാക്കിയതും,
നീ തന്നെയല്ലേ..

ഇന്നീ കടലിന്നടിത്തട്ടില്‍
തളര്‍ന്നു നീ വീഴുമ്പോള്‍
ഒന്നോര്‍ക്കുക-
ഇനിയുമൊരു പ്രഭാതം
അരികെയുണ്ട്.

Comments

ശ്രീ said…
മനോഹരമായ വരികള്‍ തന്നെ ചേച്ചീ. നല്ല ആശയം. മനസ്സിന് പ്രതീക്ഷ പകരുന്ന വരികള്‍...

“ഇന്നീ കടലിന്നടിത്തട്ടില്‍
തളര്‍ന്നു നീ വീഴുമ്പോള്‍
ഒന്നോര്‍ക്കുക-
ഇനിയുമൊരു പ്രഭാതം
അരികെയുണ്ട്.”
പിന്നെ, സന്ധ്യ വന്നണഞ്ഞപ്പോള്‍
അനിവാര്യം,ഇനിയുമൊരു വേര്‍പാടെന്നറിഞ്ഞിട്ടും,നൊമ്പരമടക്കി,
എല്ലാം മറന്നവളുടെ കവിളില്‍
കുങ്കുമം ചാലിച്ചു ചാര്‍ത്തിയതും
അവളെ മോഹിനിയാക്കിയതും,നീ തന്നെയല്ലേ?

ഇഷ്ടമായി ഈ കവിത. വളരെ നല്ല്ല വരികള്‍!!
mayilppeeli said…
മനോഹരമായ വരികള്‍............വിരഹം താല്‍ക്കാലികമെങ്കിലും യാത്രപറയുമ്പോള്‍ കണ്ണു നനയാത്തവരില്ലല്ലോ.....വളരെ നന്നായിട്ടുണ്ട്‌ ചേച്ചീ.....
G.MANU said…
പ്രത്യാശയുടെ കടല്‍ത്തീരം കാണാതിരിക്കുമോ..

നന്നായി കവിത..
ഇന്നീ കടലിന്നടിത്തട്ടില്‍
തളര്‍ന്നു നീ വീഴുമ്പോള്‍
ഒന്നോര്‍ക്കുക-
ഇനിയുമൊരു പ്രഭാതം
അരികെയുണ്ട്.
ആ അത് തന്നെയാ എനിക്കും പറയാനുളത് ..

എല്ലാം മറന്നവളുടെ കവിളില്‍
കുങ്കുമം ചാലിച്ചു ചാര്‍ത്തിയതും
അവളെ മോഹിനിയാക്കിയതും,
നീ തന്നെയല്ലേ..
പക്ഷെ എന്ത് ചെയ്യാം... അതിനും വേണം ഒരു യോഗം :)
ഒന്നോര്‍ക്കുക-
ഇനിയുമൊരു പ്രഭാതം
അരികെയുണ്ട്.
ഗീത said…
എത്ര നല്ല കവിത !

പിന്നെ, സന്ധ്യ വന്നണഞ്ഞപ്പോള്‍
അനിവാര്യം,ഇനിയുമൊരു വേര്‍പാടെന്നറിഞ്ഞിട്ടും,നൊമ്പരമടക്കി,
എല്ലാം മറന്നവളുടെ കവിളില്‍
കുങ്കുമം ചാലിച്ചു ചാര്‍ത്തിയതും
അവളെ മോഹിനിയാക്കിയതും,നീ തന്നെയല്ലേ?

ഈ വരികള്‍ വളരെ ഇഷ്ടപ്പെട്ടു.
തീര്‍ച്ചയായും പ്രഭാതം അരികില്‍ തന്നെയുണ്ട്.
ഒന്നാംതരം കവിത, സ്നേഹതീരം. ആ സാന്ത്വനം അങ്ങെത്തുകതന്നെ ചെയ്യും.
aaha valare nannayirikkunnu ...
congrats..
ഹൃദയത്തിന്റെ നെരിപ്പോടില്‍
പ്രത്യാശയുടെ പനിനീര്‍ സ്പര്‍ശമാകുന്നു
ഈ വരികള്‍...
..........................
നന്നായിട്ടുണ്ട്.
കവിത മനോഹരമായിരിക്കുന്നു.ആശംസകൾ ഈ വരികൾക്ക്‌

Popular posts from this blog

ഭയം

മുഖങ്ങള്‍ തേടുന്ന ഒരാള്‍

പാബ്ലോ നെരൂദയുടെ ഒരു പ്രണയഗീതം