ആരോടും പറയരുതെന്നു കരുതിയത്..

എന്റെയീ ജനാലയ്ക്കപ്പുറം
മഴ പെയ്യുന്നുണ്ട്
ഈ മഴയെന്നെ, വല്ലാതെ
മോഹിപ്പിക്കുന്നല്ലോ
എന്തേയിങ്ങനെ?
എന്തേയിന്നു ഞാനിങ്ങനെ?

ഇലകളില്‍ നൃത്തം വച്ച്
പൂക്കളില്‍ ഇക്കിളിയുണര്‍ത്തി
വരണ്ട മണ്ണിന്റെ മാറില്‍
കുളിരായ് പെയ്തിറങ്ങുന്ന
ഈ മഴ, ഇന്ന് ഇതെന്നെ
വല്ലാതെ മോഹിപ്പിക്കുന്നല്ലോ

നിറുകയില്‍ ചുംബിച്ച്
കണ്‍പീലികളെ നനച്ച്
കവിളിലൂടൊഴുകി
മേലാകെ കുളിരു തന്ന്
നെഞ്ചിനുള്ളില്‍
സുഖമുള്ള ചൂടു തന്ന്
ഈ മഴയെന്നെ നനച്ചെങ്കില്‍..

നോക്കിനോക്കിയിരിക്കെ
മഴ പെയ്തു തോര്‍ന്നുപോയി
ജനാലയ്ക്കപ്പുറം
ഇരുള്‍ വന്നു മൂടിപ്പോയി
മഴയില്‍ ഞാന്‍ നനഞ്ഞില്ല
മഴയെന്നില്‍, കുളിരുള്ള
ചൂടായ് പടര്‍ന്നില്ല

വെറുതെ.. വെറുതെ,
ഞാനാ ഇരുട്ടിലേയ്ക്കെന്റെ
കൈയൊന്നു നീട്ടി
എങ്ങുനിന്നോ, ഒരു
മഴത്തുള്ളിയെന്റെ
കൈയില്‍ വന്നു വീണു
ഒരു നിധി പോലെ
ഞാനതെന്‍ കവിളോടു ചേര്‍ത്തു
അതെന്റെ കവിളില്‍
കുളിരായ് പടര്‍ന്നു, മേലാകെ
മഴയായ് പെയ്തിറങ്ങി
ആ മഴയില്‍, ഞാന്‍
എന്നെ മറന്നു

ഇനിയൊരു സ്വകാര്യം പറയട്ടെ?

ആരും കാണാതെ,
ആകാശം കാണാതെ
ആ മഴത്തുള്ളിയെ
ഞാനെന്റെ ഹൃദയത്തില്‍
ഒളിപ്പിച്ചുവച്ചിട്ടുണ്ട്,
എന്നും, എന്നില്‍
മഴയായ് പെയ്തിറങ്ങാന്‍.

Comments

ഇനിയും പറഞ്ഞോളൂ ..
Unknown said…
ആരും കാണാതെ,
ആകാശം കാണാതെ
ആ മഴത്തുള്ളിയെ
ഞാനെന്റെ ഹൃദയത്തില്‍
ഒളിപ്പിച്ചുവച്ചിട്ടുണ്ട്,
എന്നും, എന്നില്‍
മഴയായ് പെയ്തിറങ്ങാന്‍.

പെയ്തിറങ്ങട്ടെ
ഒത്തിരി ഒത്തിരി മോഹിച്ചതല്ലേ
ആശംസകൾ
മഴ ചിലര്‍ക്ക് ഓര്‍മ്മകളാണ്, ചിലര്‍ക്കത് വേദനയാണ്, ചിലര്‍ക്ക് ദുഖവും....

മഴയുടെ കുളിരുള്ള നല്ല വരികള്‍!
KRISHNANUNNI said…
അഗ്നിതൻ ആധിക്യത്തിൽ
ഉരുകുമാ മരുഭൂവിൽ
പൊഴിയട്ടെ ഗ്രീഷ്മകണങ്ങൾ
പെയ്തിറങ്ങട്ടെ മഴത്തുള്ളികൾ
നിറയട്ടെ നീരുറവകൾ
വറ്റാതൊഴുകട്ടെ നീർച്ചാലുകൾ

ആശംസകൾ
ഈ കവിത വായിച്ചപ്പോള്‍
ഒരു മഴ നനഞ്ഞ സുഖം. :)
വീണ്ടും വീണ്ടും വായിക്കുവാന്‍
പ്രേരിപ്പിക്കുന്ന വരികള്‍..
വളരെ നന്നായിരിക്കുന്നു ചേച്ചി.
Lathika subhash said…
ഓരു മഴ കിട്ടിയ പ്രതീതി.
നന്ദി.
സ്നേഹതീരമേ...

മനസ്സില്‍ സ്വപ്‌നമായ്‌
വന്നിറങ്ങിയതോ..അതോ സത്യമോ
എത്ര മനോഹരിയാണാ മഴ അല്ലേ
കണ്ടാലും കൊണ്ടാലും മതി വരാത്ത

അകലേക്ക്‌ മാഞ്ഞു പോയെങ്കിലും
നീ അറിയാതെ നിന്‍ ചാരത്തേക്ക്‌
നിന്‍ കവിളില്‍,കണ്ണിണകളില്‍
മനസ്സില്‍..ഒരു കുളിരായ്‌
ചൂടായ്‌...പെയ്യ്‌തിറങ്ങിയ
മഴയെ കാണാന്‍ എന്ത്‌ രസം...
എന്നെന്നും പെയ്യ്‌തിറങ്ങട്ടെ...നിന്നില്‍
തോരാത്ത മഴയായ്‌..മഴയുടെ..കുളിരായ്‌


ആരോടും പറയാതിരിന്നുവെങ്കില്‍ കിട്ടുമായിരുന്നോ...ഈ മഴയുടെ കുളിര്‌...

അഭിനന്ദനങ്ങള്‍

നന്‍മകള്‍ നേരുന്നു
മന്‍സൂര്‍,നിലബൂര്‍
Anonymous said…
എനിക്ക്‌ രണ്ടു വരികള്‍ പെരുത്തങ്ങിഷ്ടപ്പെട്ടു...

"...നോക്കിനോക്കിയിരിക്കെ
മഴ പെയ്തു തോര്‍ന്നുപോയി
ജനാലയ്ക്കപ്പുറം
ഇരുള്‍ വന്നു മൂടിപ്പോയി..."

അതില്‍ ജീവ തുടിക്കുന്നുണ്ട്‌. ഒരു തുടര്‍ച്ച്‌ തോന്നുന്നുണ്ട്‌. കവിത മൊത്തത്തില്‍, കുഴപ്പമില്ല!

യാഥാസ്‌
മയൂര said…
വായനയിൽ ഒരു മഴത്തുള്ളിയെനിക്കും കിട്ടി, നന്ദി :)
ഒരു മഴത്തുള്ളി സൂക്ഷിച്ച്
വെച്ചിട്ടുണ്ട് ഞാനും...

:)
മഴയായ്..
കുളിരായ്,
പെയ്തിറങ്ങട്ടെ
എന്നുമാ മഴത്തുള്ളി.

നല്ല വരികള്‍
Prajeshsen said…
kollam varikal
vakkukal ellam kolla
pokum vazhi ente blog vazhi oru nottam nadathiyathinu nnni
"നോക്കിനോക്കിയിരിക്കെ
മഴ പെയ്തു തോര്‍ന്നുപോയി
ജനാലയ്ക്കപ്പുറം
ഇരുള്‍ വന്നു മൂടിപ്പോയി
മഴയില്‍ ഞാന്‍ നനഞ്ഞില്ല
മഴയെന്നില്‍, കുളിരുള്ള
ചൂടായ് പടര്‍ന്നില്ല..."
...........................
എനിക്കിഷ്ടമായി ചേച്ചീ...
ഒരുപാട്, ഒരുപാടിഷ്ടമായി...
ശ്രീ said…
നന്നായിരിയ്ക്കുന്നു...
adhyamayittanu ee blogil ..
nalla postukal oronnayi vayichu varunnu abinandhanagal
ഒരു നിരമിന്നലും ഒരുകീറിടിമുഴക്കവും കൂടാതെ കുളിരുള്ള ഒരു തുള്ളിയും മനസ്സില്‍ സൂക്ഷിയ്ക്കാന്‍ പറ്റില്ല! (സത്യം! അനുഭവത്തില്‍ നിന്നാ!)
വള്ളിക്കുന്ന് :പറഞ്ഞല്ലോ :)
സുനിൽ ഗോപാൽ : നന്ദി, സുനിൽ :)

വാൽമീകി : ദു:ഖവും വേദനയും ആശ്വാസവും പ്രതീക്ഷയുമെല്ലാം, മഴ ഒരുപോലെ പ്രതിഫലിപ്പിക്കുന്നു അല്ലേ.

സിജു കൃഷ്ണൻ : കമന്റിലും ഒരു നല്ല കവിതയുണ്ടല്ലോ :) നന്ദി.

ഗോപൻ : നന്ദി, ഗോപൻ :)

ലതി : നന്ദി, ലതീ :)

മൻസൂർ : സ്വപ്നങ്ങൾ പൊലിഞ്ഞുപോയവർക്ക് ഇനിയും ജീവിക്കാനുള്ള പ്രേരണയായ് എവിടെയെങ്കിലും ഒരു കൊച്ചു മിന്നാമിനുങ്ങെങ്കിലും കാണാതിരിക്കില്ല, അല്ലേ,മൻസൂർ
നല്ല സൌഹൃദമായ്..
തൂലികയായ്..
വീണുകിട്ടിയ വാത്സല്യമായ്..
അമ്മ തൻ തലോടലായ്..
ചിലപ്പോൾ ഒരു മഴത്തുള്ളിയ്ക്ക് ഒരു പെരുമഴയെക്കാൾ കുളിരുണ്ട്.

ബലിതവിചാരം : യാഥാസ് പറഞ്ഞത് ശരിയാണ്. എനിക്കും ആ വരികളാണ് കൂടുതൽ ഇഷ്ടമായത് :)

മയൂര : എടുത്തോളൂ ആ മഴത്തുള്ളി :)

പ്രിയ ഉണ്ണികൃഷ്ണൻ : നന്ദി, പ്രിയക്കുട്ടീ

വഴിപോക്കൻ : നന്ദി,ദിനേശ് :)

പ്രജേഷ്സെൻ : വന്നതിന് കമന്റിട്ടതിന് നന്ദി, സന്തോഷം :)

വിപിൻ : താങ്ക് യൂ, :)
സരിജ : വളരെ നന്ദി, സരിജാ :)
ശ്രീ : വളരെ സന്തോഷം, ശ്രീ
the man to walk with : പരിചയപ്പെടാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. നന്ദി. :)

ധ്വനി : മിന്നലും ഇടിവെട്ടുമൊക്കെ പെരുമഴ പെയ്യുമ്പോഴല്ലേ, ഈ പാവം ഒരു മഴത്തുള്ളിയ്ക്കെന്ത് ഇടിവെട്ട് :)
ഗീത said…
ഒറ്റയൊരു മഴത്തുള്ളികൊണ്ട് ഒരു പെരുമഴയുടെ കുളിരനുഭവിക്കുമാറാകട്ടേ!
"ആ മഴത്തുള്ളിയെ
ഞാനെന്റെ ഹൃദയത്തില്‍
ഒളിപ്പിച്ചുവച്ചിട്ടുണ്ട്"

സത്യമായിട്ടും മനസ്സ് ഒന്നു തണുത്തപോലെ.നന്നായിരിക്കുന്നു
B Shihab said…
നന്നായിരിക്കുന്നു.......
എത്ര മഴപ്പാട്ടുകൾ പാടിയാലും മതിയാകാത്തവരല്ലേ നമ്മളൊക്കെ..മനസ്സിൽ തന്നെ കളയാതെ സൂക്ഷിച്ചോളു ഒരു മഴത്തുള്ളി
Unknown said…
വളരെ നന്നയിരിക്കുന്നു.
ഒരു മഴതുള്ളി എനിക്കും കിട്ടി
നന്ദി
Bijesh.... said…
beautiful lines... you deserve an appreciation for that... congrats... let it rain....

Popular posts from this blog

ഭയം

മുഖങ്ങള്‍ തേടുന്ന ഒരാള്‍

പാബ്ലോ നെരൂദയുടെ ഒരു പ്രണയഗീതം