പാബ്ലോ നെരൂദയുടെ ഒരു പ്രണയഗീതം
(പാബ്ലോ നെരൂദയുടെ ‘Everyday you play' എന്ന വളരെ പ്രശസ്തമായ കവിതയുടെ ഒരു സ്വതന്ത്രപരിഭാഷയാണിത്. വാച്യാര്‍ത്ഥത്തേക്കാള്‍ ഞാന്‍ തേടിയത് കവിതയുടെ ആത്മാവിനെയാണ്. ഈ കവിത എന്റെ മനസ്സില്‍ ഒരു വസന്തമായ് വന്നിറങ്ങുകയായിരുന്നു. ആ പൂക്കാലം... അല്ല, അതില്‍ നിന്നൊരു പൂവെങ്കിലും നിങ്ങളിലേക്കെത്തിക്കുവാന്‍ കഴിഞ്ഞാല്‍ എന്റെയീ പോസ്റ്റ് സഫലം.)
ഓരോ ദിനവും ഈ പ്രപഞ്ചത്തിന്റെ പ്രകാശവുമായ് നീ കേളിയാടുകയാണ്
നിഷ്കളങ്കയായ വിരുന്നുകാരീ, ഓരോ പൂവിലുംഓരോ മഞ്ഞുതുള്ളിയിലും
നിന്നെ ഞാന്‍ കാണുന്നു
എന്നും എന്റെ കൈകള്‍ക്കുള്ളില്‍ ഞാന്‍ ചേര്‍ത്തുപിടിക്കുന്ന
തുടുത്ത പഴങ്ങള്‍ പോലെ സുന്ദരമായ ഈ മുഖത്തേക്കാള്‍
നീ മറ്റെന്തൊക്കെയോ ആണ്.
നിന്നെ ഞാന്‍ പ്രണയിക്കുന്നു
നിന്നോട് സാദൃശ്യം പറയാന്‍ വേറേയാരുമില്ല
ഈ മഞ്ഞപ്പൂക്കളുടെ മെത്തയില്‍ നിന്നെ ഞാന്‍ കിടത്തിക്കോട്ടെ?
തെക്കന്‍നക്ഷത്രങ്ങള്‍ക്കിടയില്‍ ധൂമം കൊണ്ട് നിന്റെ പേരെഴുതിയതാരാണ്?
നീ ജനിക്കും മുന്‍പേ തന്നെ നിന്നെ ഞാനറിഞ്ഞിരുന്നുവോ?
എന്റെ ജനാലക്കല്‍ കാറ്റ് വീശിയടിക്കുന്നുണ്ട്
ആകാശം നിഴലുകള്‍ കുരുങ്ങിയ വല പോലെയായിരിക്കുന്നു
വൈകാതെ കാറ്റ് അവയെയെല്ലാം പറത്തിയോടിക്കും
മഴ അവളുടെ വസ്ത്രങ്ങള്‍ പറിച്ചെറിയാന്‍ നോക്കുകയാണ്
പക്ഷികള്‍ പ്രാണനുമായി പരക്കം പായുന്നു
കാറ്റ്.. ചുറ്റിനും കാറ്റ് മാത്രം
എനിക്കെതിരിടാനാവുന്നത്, മനുഷ്യശക്തിയെ മാത്രമാണ്
കരിയിലകളെല്ലാം കാറ്റിന്റെ ചുഴിയില്‍പ്പെട്ടിരിക്കുന്നു
ഇന്നലെ രാവില്‍ ആകാശത്തിന്റെ കോണില്‍ കെട്ടിയിട്ടിരുന്ന തോണികളെല്ലാം
എവിടേയ്ക്കോ ഒഴുകിനീങ്ങുകയാണ്
നീ എന്റെ അരികേയാണ്, എന്നില്‍ നിന്നും അകന്നു പോകല്ലേ
എന്റെ അവസാനത്തെ കരച്ചിലിനു വരെ നീ വിളികേള്‍ക്കണം
പേടിച്ചരണ്ടെന്ന പോലെ, എന്റെ നെഞ്ചോടു ചേര്‍ന്നു നീ നില്‍ക്കുമ്പോഴും
അതുവരെ കാണാത്ത എന്തോ ഒന്ന്, നിന്റെ മിഴികളില്‍ മിന്നിമറഞ്ഞല്ലോ
ഇപ്പോഴും, ഇപ്പോഴും എന്റെ കണ്മണീ, നീയെനിക്കു തേന്‍ പകരണം
നിന്റെ മാറില്‍ തേനിന്റെ ഗന്ധം ഞാനറിയുന്നു
ക്രൂരനായ കാറ്റ് ശലഭങ്ങളെ കൊന്നൊടുക്കുമ്പോഴും, നിന്നെ ഞാന്‍ പ്രണയിക്കുന്നു
നിന്റെ ചുണ്ടുകള്‍ക്കുള്ളിലെ മധുരമുള്ള കനികളെ, എന്നിലെ ഉന്മാദം നുകരുകയാണ്
എന്നോട് ചേരാന്‍ നീ എത്രയോ നൊമ്പരങ്ങള്‍ ഉള്ളിലൊതുക്കി !
പ്രാകൃതനായ ഈ ഒറ്റയാന്റെ പേരു കേട്ട് ഓടിയൊളിക്കാത്തവര്‍ ആരുണ്ട്?
എന്നിട്ടും, തിരിയുന്ന പങ്കയുടെ കീഴില്‍ ഇരുള് മെല്ലെയഴിഞ്ഞുവീഴുമ്പോള്‍
എത്രയോ വട്ടം, നമ്മുടെ കണ്ണുകളെ പ്രഭാതനക്ഷത്രം ചുംബിച്ചുണര്‍ത്തിയിരിക്കുന്നു
ഞാനീ പറയുന്നതെല്ലാം നിന്നില്‍ മഴയായ് പെയ്തിറങ്ങുന്നത് ഞാനറിയുന്നു
എത്രയോ നാളായ്, ചിപ്പി പോലെ സുന്ദരമായ നിന്നിലെ നിന്നെ ഞാന്‍ സ്നേഹിക്കുന്നു
ഈ പ്രപഞ്ചം തന്നെ നിന്റെ സ്വന്തമാണെന്നെനിക്കു തോന്നിപ്പോകുന്നു
മലയോരങ്ങളില്‍ നിന്നും നീലക്കുറിഞ്ഞികളും, നിറമുള്ള പൂക്കളും
പിന്നെയൊരു പൂക്കൂട നിറയെ ചുംബനങ്ങളും ഞാന്‍ നിനക്കായ് കൊണ്ടുവരും
വസന്തം ചെറിമരങ്ങളോട് ചെയ്യുന്നത് എനിക്കു നിന്നോട് ചെയ്യണം.
Comments
തര്‍ജ്ജുമ മൂലകൃതിയോട് അത്രയൊന്നും നീതിപുലര്ത്തിയിട്ടില്ലെങ്കിലും,മനോഹരങ്ങളായ പ്രയോഗങ്ങള്‍ കൊണ്ട് താങ്കള്‍ ഈ കവിത വായനാസുഖം ഉളവാക്കുന്നതാക്കി മാറ്റിയിരിക്കുന്നു
Every day you play with the light of the universe.
Subtle visitor, you arrive in the flower and the water.
You are more than this white head that I hold tightly
as a cluster of fruit, every day, between my hands.
You are like nobody since I love you.
Let me spread you out among yellow garlands.
Who writes your name in letters of smoke among the stars of the south?
Oh let me remember you as you were before you existed.
Suddenly the wind howls and bangs at my shut window.
The sky is a net crammed with shadowy fish.
Here all the winds let go sooner or later, all of them.
The rain takes off her clothes.
The birds go by, fleeing.
The wind. The wind.
I can contend only against the power of men.
The storm whirls dark leaves
and turns loose all the boats that were moored last night to the sky.
You are here. Oh, you do not run away.
You will answer me to the last cry.
Cling to me as though you were frightened.
Even so, at one time a strange shadow ran through your eyes.
Now, now too, little one, you bring me honeysuckle,
and even your breasts smell of it.
While the sad wind goes slaughtering butterflies
I love you, and my happiness bites the plum of your mouth.
How you must have suffered getting accustomed to me,
my savage, solitary soul, my name that sends them all running.
So many times we have seen the morning star burn, kissing our eyes,
and over our heads the gray light unwind in turning fans.
My words rained over you, stroking you.
A long time I have loved the sunned mother-of-pearl of your body.
I go so far as to think that you own the universe.
I will bring you happy flowers from the mountains, bluebells,
dark hazels, and rustic baskets of kisses.
I want
to do with you what spring does with the cherry trees.
നന്നായിരിയ്ക്കുന്നു...
:)
ഒരു പൂമാത്രം ചോദിച്ചപ്പോള്‍ ഒരുപൂക്കാലമായ് എന്റെ മുന്നില്‍ പെയ്തുവല്ലൊ.. നന്ദീ....
മനോഹരമായ വക്കുകള്‍ ചാലിച്ച് അക്ഷരങ്ങളെ മികവുറ്റതാക്കിയല്ലൊ സ്നേഹതീരമേ..
പരിഭാഷയിലൂടെ നെരൂദയെ വീണ്ടും ഓര്മിപ്പിച്ചതിന്..ആശംസകള്‍,
നന്നായിരിയ്ക്കുന്നു ചേച്ചീ
what spring does with the cherry trees.
വളരെ ഇഷ്ട്പ്പെട്ടിരുന്ന വരികളായിരുന്നു ഇത്. വിവര്‍ത്തനത്തിനു വഴങ്ങാതെ മാറി നില്ക്കുന്ന വരികളായിരുന്നു. അഭിനന്ദനങ്ങള്‍.... ഇങ്ങനെയൊരു ശ്രമം നടത്തിയതിന്.
ഞാന്‍ ആദ്യമായാണ് ഇത് വായിക്കുന്നത്...
എല്ലാ പ്രണയങ്ങളും ഇങ്ങനെയായിരുന്നെങ്കില്‍ എത്ര സുന്ദരമാവ്കുമായിരുന്നു ജീവിതം...
ഇത് വായിക്കാന്‍ അവസരം ഉണ്ടാക്കിയതിന് ഒരുപാട് നന്ദി...
സസ്നേഹം,
ശിവ.
നീ മറ്റെന്തൊക്കെയോ ആണ്.
നിന്നെ ഞാന്‍ പ്രണയിക്കുന്നു
നിന്നോട് സാദൃശ്യം പറയാന്‍ വേറേയാരുമില്ല
ഇതൊക്കെ നേരത്തെ കൈയ്യില്‍ കിട്ടിയിര്‍ന്നെങ്കില്‍
അവളെ അങ്ങനെയെലും വീഴിക്കാമായിരുന്നു.
ഒന്നായിത്തീരുന്ന ഒരു വസന്തകാലം
ഈ വരികളില്‍ നിറഞ്ഞുനില്ക്കുന്നു.
രണ്ടു പേര് ചുംബിക്കുമ്പോള്‍
ഒരു ലോകം പിറക്കുന്നു എന്ന് പറഞ്ഞ
പാബ്ലോ നെരൂദയെ ഇത്ര മനോഹരമായി
ഇവിടെ ഈ വരികളിലൂടെ വീണ്ടും
വായിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം.
ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മഹാനായ കവിയെന്നു നമ്മുടെ കാലത്തെ മഹാനായൊരെഴുത്തുകാരന് - ഗബ്രിയേല്‍ ഗാര്‍സ്യാ മാര്‍ക്കേസ് - വിശേഷിപ്പിച്ച എന്റെ പ്രിയ കവി നെരൂദയുടെ every day you play എന്ന കവിതയുടെ ഈ വിവര്‍ത്തനം, മനോഹരമായിരിക്കുന്നു.വിവര്‍ത്തനം തീര്‍ച്ചയായും ഒരു വെല്ലുവിളിയാണു.വിവര്‍ത്തനത്തില്‍ ചോര്‍ന്നു പോകുന്നതാണു കവിത എന്നു കവിതയ്ക്കൊരു നിര്‍വ്വചനം പോലുമുണ്ട്.സര്‍ഗ്ഗാത്മകമായ ഏതൊരു കൃതി വിവര്‍ത്തനം ചെയ്യുമ്പോഴും അതില്‍ ഉറഞിരിക്കുന്ന ഭാവത്തെയും വൈകാരിക ഉള്ളടക്കത്തെയും അതേ തരംഗ ദൈര്‍ഘ്യത്തില്‍ പിടിച്ചെടുക്കാന്‍ കഴിയുന്ന ഒരാള്‍ക്കു മാത്രമേ നല്ല വിവര്ത്തകന്/ക ആവാന്‍ കഴിയൂ.തന്റെ ഉള്ളില്‍ കവിത പൂക്കുന്ന,സംഗീതം പൊഴിക്കുന്ന ഒരു നിത്യ ഹരിതവനമുണ്ടെന്നും പ്രണയത്തിന്റെ അശാന്തിയില്‍ ഇളകി മറിയുന്ന ഒരു കടലുണ്ടെന്നും ഈ വിവര്‍ത്തക തെളിയിക്കുന്നു.ഇനിയും കനപ്പെട്ട രചനകള്‍ പ്രതീക്ഷിക്കുന്നു.
Note: മിന്നമിനുങിന്റെ കമന്റിലെ ചില പരാമര്‍ശങള്‍ വസ്തുതാപരമല്ല.
"പ്രേമിക്കല് സമരമാണു
കതകുകള്‍ തുറക്കലാണു
രണ്ടു പേര് ചുംബിച്ചാല്‍
ലോകം മാറുന്നു
അടിമയുടെ മോഹങള്ക്കു
ചിറകുമുളയക്കുന്നു....." എന്നെഴുതിയത് നെരൂദയല്ല.നോബേല്‍ ജേതാവും മഹാനായ കവിയുമായ ഒക്ടോവിയോ പാസ്സ് ആണു. അദ്ദേഹത്തിന്റെ സൂര്യ ശില എന്ന കവിതയിലാണീ വരികള്‍.
ഈ നെരൂദ കവിതാ വിവര്‍ത്തനം വായിച്ച ശേഷം, ഇന്നലെ രാത്രി, നെരൂദ പ്രധാന കഥാപാത്രമായി വരുന്ന The Post man എന്ന ഇറ്റാലിയന്‍ സിനിമ ഒന്നു കൂടി കണ്ടു. വിവര്ത്തകയ്ക്കു ഒരായിരം ഭാവുകങള്.
ജയചന്ദ്രന് നെരുവമ്പ്രം.
'വസന്തം ചെറിമരങ്ങളില്‍
ചെയ്യുന്നത് എനിക്ക്
നീയുമായി ചെയ്യണം"
എന്ന വരികളുടെ സുഖം
മനസ്സില്‍ ഉറച്ചു പോയി..
anyway i appreciate
your poetic attempt
അഭിപ്രായങ്ങള്‍ എഴുതിയ തഥാഗതനും, ജോക്കറിനും, ശ്രീയ്ക്കും, സജിയ്ക്കും, പ്രിയയ്ക്കും, കണ്ണനും, സരിജയ്ക്കും, ധ്വനിയ്ക്കും,ശിവയ്ക്കും,ജയചന്ദ്രനും,അനൂപിനും, മിന്നാമ്മിനുങ്ങിനും, ദാസിനും ഗോപക്കിനും നന്ദി.
എല്ലാര്ക്കും ഇഷ്ടമായീന്നു കേള്‍ക്കുമ്പോ, എനിക്കും സന്തോഷം :)
ഗോപക്, എന്തിനാ സോറി പറയുന്നെ? കവിതയുടെ കാര്യത്തില്‍,സച്ചിദാനന്ദന്റെ പേരു പറയാനുള്ള യോഗ്യത പോലും എനിക്കില്ല. ഞാന്‍ ഒരു എഴുത്തുകാരിയേ അല്ല, ഗോപക്. ഇവിടെ ഇങ്ങനെ ഒരു ബ്ലോഗ് ഉള്ളതു കൊണ്ട് എഴുതുന്നു എന്നേയുള്ളൂ.
എല്ലാവരോടും ഒരുപാട് സ്നേഹത്തോടെ..
സ്നേഹതീരം.
2 കവിതകള്‍ പരിഭാഷപ്പെടുത്തി
സച്ചിദാനന്ദന് അയച്ചുകൊടുത്തു..അഭിപ്രായമറിയാന്‍..
.അദ്ദേഹം ചില മാറ്റങ്ങള്‍ വരുത്തി തിരിച്ചയച്ചു....എന്തു വ്യത്യാസമായിരുന്നു...
.പിന്നെ ഞാന്‍ ആ പരിപാടി ചെയ്തിട്ടില്ല..
.മാഡത്തിന്റെ പരിഭാഷ മോശമല്ല..
.പരിശ്രമം തുടര്‍ന്നാലും...
നെരൂദയെ വായിച്ചിട്ടുണ്ടെങ്കിലും ആ കവിതയുടെ മിഴിവ് വാര്‍ന്നു പോകാതെ മലയാളീകരിച്ചതിനു ആദ്യം അഭിനന്ദിക്കട്ടെ. ഉപയോഗിച്ചിരിക്കുന്ന വാക്കുകളുടെ ലാളിത്യവും ഒഴുക്കും എടുത്തു പറയേണ്ടത് തന്നെ.. വലിയൊരു ഗാപ്പിനു ശേഷം വീണ്ടും എഴുതി കണ്ടതില്‍ വളരെ സന്തോഷം...ചേച്ചിയുടെ ചെറുകഥ വായിച്ച കാലം മറന്നു..എന്തെങ്കിലും എഴുതുന്നുണ്ടോ ? :)
നെരൂദയുടെ ആരാധകനായ എന്റെ മോനെയാണ് ഇത് വായിക്കുമ്പോള്‍ ഞാന്‍ ഓര്‍ത്ത ത്.
നെരൂദയുടെ കവിതകള്‍ പലതും തന്നെ വായിച്ചിട്ടുണ്ട് ..ഈ കവിതയും നന്നായിരികുന്നു അഭിനന്ദങ്ങള്‍...
നന്മകള് നേരുന്നു...
സസ്നേഹം,
മുല്ലപ്പുവ്..!!
തര്‍ജ്ജിമ നന്നായിട്ടുണ്ട് സ്നേഹതീരം.
തഥാഗതനും നന്ദി, ഇതിന്റെ ഒറിജിനല്‍ പോസ്റ്റിയതിന്.
" വസന്തം ചെറിമരങ്ങളോട് ചെയ്യുന്നത് എനിക്കു നിന്നോട് ചെയ്യണം.(I want to do with you
what spring does with the cherry trees.) പണ്ട് ഒരു പ്രേമലേഖനത്തിൽ ഈ വരി എഴുതി ചേർത്തിരുന്നു
what spring does with the cherry trees.ഈ വരികള്‍ ഞങ്ങളുടെ ബില്‍ഡിങ്ങിലെ അന്തേവാസികളുടെ ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന ക്വിസ് മത്സരത്തില്‍ ചോദിച്ചു.ആര്‍ക്കും ഉത്തരം പറയാന്‍ കഴിഞ്ഞില്ല. ഒടുക്കം പിക്കാസൊയുടെയും ഇദ്ദേഹത്തിന്റേയും ആദ്യനാമം ഒന്നാണെന്ന ക്ലൂ കൊടുത്തപ്പോഴാണ് ഒരാള്‍ ഉത്തരം പറഞ്ഞത്.
to do with you what spring does with the cherry trees...
manassinte thazhvarangalil niraye pootha cherry marangal ..
ennum vasantham viriyikkunna varikalanath..thanks best wishes
അനുവാദം കൂടാതെ ഈ വരികള്‍ സമകാലീക മലയാളം എന്ന കമ്മ്യുനിട്ടി യില്‍ പോസ്റ്റ് ചെയ്തതിന് ക്ഷമ ചോദിക്കുന്നു.
സമയം കിട്ടുമ്പോള്‍ ഇവിടം ഒന്നു സന്ദര്‍ശിക്കുമല്ലോ?
http://www.orkut.co.in/Main#CommMsgs.aspx?cmm=41921143&tid=5276918616601700113&na=3&nst=21&nid=41921143-5276918616601700113-5302492325125328295
എങ്കില്‍ ഒന്ന് പങ്കിടാമോ?