നെഞ്ചിനുള്ളിലെ കനല്‍
നെഞ്ചിനുള്ളില്‍ ഒരു കനലെരിയുന്നുണ്ട് ഉറങ്ങുമ്പോഴും ഉണരുമ്പോഴും ആ കനല്‍ എരിഞ്ഞു തന്നേയിരിക്കുന്നുണ്ട് ആ കനലിന്റെ ചൂടിലെന്‍ ഹൃത്തടമുരുകുന്നുണ്ട് നനവാര്‍ന്ന മിഴിയിലും, വിറയാര്‍ന്ന ചുണ്ടിലും ഒരുചിരി ഞാനെന്നും അണിയാറുണ്ട് ചൊരിയുന്ന ചിരിയിലും സ്നേഹമഴിയുന്ന മൊഴിയിലും കരള്‍ നീറിപ്പിടയുന്നതറിയാറുണ്ട് നെഞ്ചിനുള്ളില്‍ ഒരു കനലെരിയുന്നുണ്ട് ആ കനലിന്റെ ചൂടിലെന്‍ ഹൃത്തടമുരുകുന്നുണ്ട് കരയാന്‍ വയ്യെനിക്ക്, തളരാന്‍ വയ്യെനിക്ക് നോവിന്റെ ശീലുകള്‍ പാടാന്‍ വയ്യെനിക്ക് പൊരിയുന്ന വെയിലിലും പൊള്ളുന്ന മണലിലും ഒരു തണല്‍ തേടി ഞാനലയാറുണ്ട് ആരോ വിടര്‍ത്തിയ വെണ്‍കുടക്കീഴില്‍ ഞാന്‍ ആരും ക്ഷണിക്കാതെ നില്‍ക്കാറുണ്ട് പരിഹാസ്യമാവുന്ന നിമിഷങ്ങളൊക്കെയും ഹാസ്യമായ് കണ്ടു രസിക്കാറുണ്ട് നെഞ്ചിന്റെയുള്ളിലെ എരിയുന്ന കനലിനെ നെടുവീര്‍പ്പിനുള്ളില്‍ ഒളിക്കാറുണ്ട് നെഞ്ചിനുള്ളില്‍ ഒരു കനലെരിയുന്നുണ്ട് ആ കനലിന്റെ ചൂടിലെന്‍ ഹൃത്തടമുരുകുന്നുണ്ട് കരയാന്‍ വയ്യെനിക്ക്, തളരാന്‍ വയ്യെനിക്ക് നോവിന്റെ ശീലുകള്‍ പാടാന്‍ വയ്യെനിക്ക് ഇനിയുമൊരു കുളിര്‍മഴ പെയ്യാതിരിക്കില്ല എന്നിലെരിയുന്ന കനലിലെ തീ കെടുത്താന്‍ ഇനിയുമൊരു പൂക്കാലമ...